Type Here to Get Search Results !

Bottom Ad

സഞ്ജു സാംസണ് എട്ടു കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍



ബെംഗളൂരു ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലത്തില്‍ വന്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. വാശിയേറിയ ലേലത്തിനൊടുവില്‍ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. എട്ടു കോടി രൂപയ്ക്കാണ് സഞ്ജു പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത്. മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ 5.6 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ ഇടംപിടിച്ചു.
ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സാണ് ഇതുവരെയുള്ളതിലെ ഏറ്റവും 'ചെലവേറിയ' താരം. സ്റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരം ലോകേഷ് രാഹുലിനെ 11 കോടി രൂപയ്ക്ക് വിളിച്ചെടുത്ത കിങ്‌സ് ഇലവന്‍ പഞ്ചാബും 'ഞെട്ടിച്ചു'. യാതൊരു പിശുക്കും കൂടാതെ പണമെറിഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബ് ആര്‍.അശ്വിന്‍ - 7.6 കോടി, കരുണ്‍ നായര്‍ - 5.6 കോടി, ഡേവിഡ് മില്ലര്‍ - 3 കോടി, ആരോണ്‍ ഫിഞ്ച് - 6.2 കോടി, മാര്‍ക്കസ് സ്റ്റോയ്‌നിസ് - 6.2 കോടി എന്നിവരെയും സ്വന്തം പാളയത്തിലെത്തിച്ചു.

ലേലത്തിലൂടെ ഓരോ ടീമിലേക്കുമെത്തിയ താരങ്ങളുടെ ടീം അടിസ്ഥാനത്തിലുള്ള പട്ടിക

അതേസമയം, റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വഴി ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി. 5.20 കോടി രൂപയ്ക്കാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. ചെന്നൈയിലെക്ക് മടക്കി എത്തിക്കുമെന്ന് ധോണി ഉറപ്പു നല്‍കിയ രവിചന്ദ്രന്‍ അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൈക്കലാക്കി. വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിനെ 5.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. അതേസമയം, ക്രിസ് ഗെയിലിനെ ആദ്യ ഘട്ടത്തില്‍ ഒരു ടീമും സ്വന്തമാക്കിയില്ല.

യുവരാജ് 12 കോടിയില്‍നിന്ന് രണ്ടു കോടിയിലേക്ക്; മിന്നിത്തിളങ്ങി രാഹുലും കരുണും പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണു ക്രിക്കറ്റിന്റെ 'ജാക്‌പോട്ട്' തേടി ലേലത്തിനെത്തിയിരിക്കുന്നത്. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തില്‍ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാര്‍ക്കാണ് അവസരമൊരുങ്ങുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad