Type Here to Get Search Results !

Bottom Ad

ദക്ഷിണാഫ്രിക്കയും തകര്‍ന്നു; ബുംറയ്ക്ക് അഞ്ച് വിക്കറ്റ്


ജോഹന്നാസ്ബര്‍ഗ്: താരതമ്യേന ചെറിയ സ്‌കോറില്‍ ഇന്ത്യയെ ഒതുക്കി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബൂറയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 194 റണ്‍സിന് കൂടാരം കയറ്റി. എന്നാല്‍ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ഏഴ് റണ്‍സിന്റെ ലീഡ് നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സില്‍ എത്തി നില്‍ക്കെ എയ്ഡന്‍ മാര്‍ക്രാമിനെ (2) പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. പിന്നാലെ ഡീന്‍ എല്‍ഗാറിനെയും (4) മടക്കിയതോടെ 16ന് രണ്ട് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. മൂന്നാം വിക്കറ്റില്‍ കഗിസോ റബാഡയും (30)യും അംലയും നടത്തിയ ചെറുത്ത് നില്‍പ്പാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. എന്നാല്‍ റബാഡ പുറത്തായതിന് ശേഷം വന്നവര്‍ക്കൊന്നും നിലയുറപ്പിക്കാന്‍ പറ്റാതായതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 61 റണ്‍സെടുത്ത അംലയും കഗിസോ റബാഡ,വെര്‍നന്‍ ഫിലാന്‍ഡര്‍ എന്നിവരും മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് വെറും 187 റണ്‍സില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടി നായകന്‍ വിരാട് കൊഹ്ലിയും (54), ചെതേശ്വര്‍ പുജാരയെയും (50) പൊരുതി നിന്നെങ്കിലും പാതിവഴിയില്‍ ഇവര്‍ പുറത്തായതോടെ ഇന്ധനം ചോര്‍ന്ന് കത്തിത്തീരുകയായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിര. വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ ചെറുതായൊന്ന് ആളിയതോടെ 187ല്‍ എത്തിയെന്ന് മാത്രം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad