കാസര്‍കോട്: (www.evisionnews.co) എയിംസ് ബാങ്ക് ആന്‍ഡ് പി എസ് സി കോച്ചിങ് സെന്ററിന്റ ഉദ്ഘാടനത്തോടനുബന്ധിച്ച് കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ എകദിന ശില്‍പശാല നടത്തി. പ്രശസ്ത മെമ്മറി ടെക്‌നിക് പി എസ് സി പരീക്ഷ ട്രെയിനര്‍ ബക്കര്‍ കോയിലാണ്ടി നേതൃത്വം നല്കി. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജെ സി ഐ ട്രെയിനര്‍ മെഹറൂഫ് മോട്ടിവേഷന്‍ ക്ലാസെടുത്തു. രാഹുല്‍ ബി കെ അധ്യക്ഷത വഹിച്ചു.ശരത് കുമാര്‍ പെരുമ്പള സ്വാഗതം പറഞ്ഞു. ശില്‍പശാലയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.
ഏകദിന പി എസ് സി പരിശീലന ശില്പശാല സംഘടിപ്പിച്ചു
4/
5
Oleh
evisionnews