കൊച്ചി:(www.evisionnews.co)പൊലീസുകാരന്റെ ഭാര്യയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്ത് വെച്ച് പൊലീസുകാരന്റെ ഭാര്യയായ യുവതിയെ മദ്യപിച്ചെത്തിയ യുവാക്കള്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.നടുറോഡില്‍ പട്ടാപ്പകല്‍ ആയിരുന്നു സംഭവം. പച്ചക്കറി വാങ്ങാന്‍ കടയിലേക്ക് പോയ യുവതിയെ രണ്ട് യുവാക്കള്‍ കാറില്‍ കയറ്റാന്‍ ശ്രമം നടത്തി. ഭയന്നുപോയ യുവതി അടുത്തുള്ള കടയിലേക്ക് ഓടിക്കയറി. പൊലീസുകാരനായ ഭര്‍ത്താവ് ശബരിമലയില്‍ ഡ്യൂട്ടിയിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ നാസര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് പുറകില്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്ന യുവാവാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.അതേസമയം മോശം പെരുമാറ്റം ചോദ്യം ചെയ്ത നാസറിനെ ഹോട്ടലുടമ ക്രൂരമായി മര്‍ദ്ദിച്ചതായും ആക്ഷേപമുണ്ട്. യുവതിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പട്ടാപ്പകല്‍ പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
4/
5
Oleh
evisionnews