Type Here to Get Search Results !

Bottom Ad

പദ്മാവത്'സിനിമാ റിലീസ്:വ്യാപക അക്രമം


ന്യൂഡല്‍ഹി:(www.evisionnews.co) സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമ റിലീസിനെത്തിയതോടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിക്കത്തുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിനിമയ്ക്കെതിരെ പ്രതിഷേധം കനക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്റ്റേ ചെയ്ത ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതോടെയാണ് ഇന്നും നാളെയുമായി ചിത്രം റിലീസിന് ഒരുങ്ങുന്നത്. അതിനൊപ്പം പലയിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ അക്രമസംഭവങ്ങളുണ്ടായി.

മദ്ധ്യപ്രദേശിലെ ഭോപാലില്‍ തീയേറ്ററുകള്‍ അടിച്ചുതകര്‍ത്തു. ഗു​ജ​റാ​ത്തി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലെ മേം​ന​ഗ​റി​ല്‍ മാ​ളി​നും അ​തി​നു തൊ​ട്ട​ടു​ത്ത ക​ട​യ്ക്കും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മുപ്പതോളം വാ​ഹ​ന​ങ്ങ​ള്‍​ക്കും പ്രതിഷേധക്കാര്‍ തീ​യി​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും മാളിനുനേരെ ആക്രമണമുണ്ടായി. ഹരിയാനയില്‍ തീയേറ്ററുകള്‍ അടിച്ചുതകര്‍ത്തു. വടക്കന്‍ ഗുജറാത്തില്‍ പ്രതിഷേധിച്ച രജ്പുത് സംഘടനകള്‍ ബസുകള്‍ക്ക് തീയിട്ടു. തീയേറ്ററിന് മുന്നില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചെന്നും കര്‍ണിസേന പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും കാട്ടി ഹൈദരാബാദിലെ തീയേറ്റര്‍ ഉടമകള്‍ പൊലീസില്‍ പരാതി നല്‍കി. റാഞ്ചിയിലും സമാനസംഭവങ്ങളുണ്ടായി. സുപ്രീകോടതിയും സെന്‍സര്‍ ബോര്‍ഡും പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ അഴിച്ചുവിടുന്നത് തെറ്റാണെന്ന് എം.എന്‍.എസ്. ജനറല്‍ സെക്രട്ടറി ശാലിനി താക്കറേ പറഞ്ഞു. മുംബയിലും മഹാരാഷ്ട്രയിലും സിനിമ പ്രദര്‍ശനത്തിന് ഭംഗം വരുത്തില്ലെന്നും അവര്‍ അറിയിച്ചു. 'ജനതാ കര്‍ഫ്യൂവിന്'ആഹ്വാനം 
പദ്മാവത് പ്രദര്‍ശിപ്പിച്ചാല്‍ രാജ്യവ്യാപകമായി സിനിമാ തിയേറ്ററുകള്‍ക്കു നേരെ 'ജനതാ കര്‍ഫ്യൂ' നടത്തുമെന്നു കര്‍ണി സേനയുടെ മുഖ്യ രക്ഷാധികാരി ലോകേന്ദ്ര സിംഗ് കാല്‍വി പ്രഖ്യാപിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad