
സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാര്‍ച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിരുന്നുമുണ്ട്.'ഇത്തരത്തിലാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചത്. എന്നാല്‍, തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചാണ് വിവാഹമെന്നും, ഇരുവീട്ടുകാരുടെയും പൂര്‍ണസമ്മതത്തോടെ വിവാഹം മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:
'എന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹവുമായ് ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും, സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ കമന്റുകളും തീര്‍ത്തും അനുചിതമെന്ന് ഖേദപൂര്‍വ്വം അറിയിക്കുകയാണു.മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും,ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണു.ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ വോളി താരമായ മര്‍സ്സദ് റെയില്‍ വേയില്‍ ടി.ടി.ഇ.ആയി സേവനമനുഷ്ടിച്ചു വരുന്നു.ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയാണു വിവാഹം മാര്‍ച്ച് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചത്.ഈ വിവരം സമയമാകുമ്ബോള്‍ അറിയിക്കാം എന്നാണു ഞാന്‍ കരുതിയിരുന്നത്.എന്നാല്‍ ചില മാധ്യമങ്ങള്‍ വളരെ സങ്കുചിതത്വത്തോട് കൂടി ഞങ്ങളോട് ഒരു അന്വേഷണവുംനടത്താതെ ഇത് വാര്‍ത്തയാക്കുകയാണുചെയ്തത്.
ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി കൊടുത്തു.അത്തരം കമന്റുകള്‍ തടയാനോ ,നീക്കം ചെയ്യാനോ ഉള്ള സാമാന്യമര്യാദ പോലും അവര്‍ കാണിച്ചില്ല എന്നത് ദുഃഖകരമാണു.ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കള്‍ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്,പിണറായി വിജയന്‍ ,കോടിയേരിബാലകൃഷ്ണന്‍ തുടങ്ങിയവരെ അറിയിക്കുകയും,അവരുടെ സമ്മതവുംഅനുഗ്രഹവും ലഭിച്ചിട്ടുള്ളതുമാണു.വസ്തുത ഇതായിരിക്കേ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുമ്പോൾ കുടുംബക്കാരായ ഞങ്ങളോടോ,പ്രതിശ്രുത വധൂവരന്മാരോടോ കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും
സഭ്യമല്ലാത്ത കമന്റുകള്‍ക്ക് അവസരംസൃഷ്ടിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.'
സസ്നേഹം
മകളുടെ പ്രണയ വിവാഹം; വിശദീകരണവുമായി പി.കരുണാകരന്‍ എംപി
4/
5
Oleh
evisionnews