Tuesday, 23 January 2018

വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി; ഒ.എന്‍.ജി.സി ചാമ്പ്യന്മാർ


ഉദുമ: (www.evisionnews.co)നാലുദിവസങ്ങളിലായി ഉദുമ പള്ളത്ത് നടന്ന പത്താമത് വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിയില്‍ ഒ.എന്‍.ജി.സി ജേതാക്കളായി. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ എയര്‍ ഇന്ത്യയെ പത്തുപോയിന്റിന് പരാജയപ്പെടുത്തിയാണ് ഒ.എന്‍.ജി.സി കപ്പ് സ്വന്തമാക്കിയത്. ഒ.എന്‍.ജി.സി 40, എയര്‍ ഇന്ത്യ 30 പോയിന്റുകള്‍ നേടി. ഞായറാഴ്ച അര്‍ധരാത്രി നടന്ന ഫൈനല്‍ മത്സരം കാണികളെ ആവേശഭരിതരാക്കി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് നാലാംവാതുക്കല്‍, ഏവീസ് ഗ്രൂപ്പ് ഉദുമ സംയുക്തമായി അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള സംസ്ഥാന- കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പ് കാണാനെത്തിയ കബഡി പ്രേമികളെ കൊണ്ട് ഉദുമ പള്ളത്തെ സ്റ്റേഡിയം നിറഞ്ഞിരുന്നു. വൈകുന്നേരം നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കാണികള്‍ക്ക് വിരസമായി തോന്നിയെങ്കിലും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയും വിജയാ ബാങ്കും തമ്മില്‍ നടന്ന ആദ്യക്വാര്‍ട്ടര്‍ ഫൈനലില്‍ 24പോയിന്റിനെതിരെ 30പോയിന്റ് നേടി വിജയബാങ്ക് ജേതാക്കളായി. രണ്ടാമത്തെ ക്വാര്‍ട്ടറില്‍ ബി.എസ്.എഫും സി.ഐ.എസ്.എഫും തമ്മില്‍ നടന്ന വിരസമായ മത്സരത്തില്‍ 18നെ തിരെ 38പോയിന്റ് നേടി സി.ഐ.എസ്.എഫ് വിജയിച്ചു. മൂന്നാമത്തെ മത്സരം തുടങ്ങിയത് മുതല്‍ മുന്നിട്ട് നിന്ന എയര്‍ ഇന്ത്യ 49 പോയിന്റ് നേടി ബി.പി.സിഎല്ലിനെ മത്സരത്തില്‍ നിന്ന് പുറത്താക്കി. 
മലയാളി താരം ഉദുമ അച്ചേരിയിലെ സാഗര്‍ ബി. കൃഷ്ണ അണിനിരന്ന ബി.പി.സിഎല്ലിന് 28പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസും ഒ.എന്‍.ജി.സിയും ഏറ്റുമുട്ടിയ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ 25നെതിരെ 41പോയിന്റ് നേടി ഒ എന്‍ ജി.സി വിജയിച്ചു. തുടര്‍ന്ന് നടന്ന സെമി ഫൈനലില്‍ വിജയ ബാങ്കിനെ പരാജയപ്പെടുത്തി എയര്‍ഇന്ത്യയും സി.ഐ.എസ്.എഫിനെ പരാജയപ്പെടുത്തി 
ഒ.എന്‍.ജി.സിയും ഫൈനലിലെത്തുകയായിരുന്നു. എ.വി സരോജനി, എ.വി കുഞ്ഞിക്കോരന്‍ എന്നിവര്‍ ജേതാക്കള്‍ക്കും നാസ്‌ക് പ്രസിഡണ്ട് യാസര്‍ നാലാംവാതുക്കല്‍, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര റണ്ണേര്‍സ് അപ്പിനും ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. 
ഒഫീഷ്യല്‍ സിനുള്ള ഉപഹാരങ്ങള്‍ കേവീസ് ബാലകൃഷ്ണന്‍ വിതരണം ചെയ്തു. അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളെയും റഫറി ബോര്‍ഡ് ഭാരവാഹികളെയും അര്‍ജ്ജുന അവാര്‍ഡ് നേടിയ വ്യക്തികളെയും കബഡി ചാമ്പ്യന്‍ഷിപ്പ്  ഉദുമയിലേക്ക് എത്തിച്ച ബാലകൃഷ്ണന്‍ ഏവീസിനെയും കാസര്‍കോട് ജില്ലയിലെ പ്രോകബഡി താരങ്ങളായ ജഗദീശ് കുമ്പള, സാഗര്‍ ബി. കൃഷ്ണ അച്ചേരി, നിശാന്ത് കുതിരക്കോട്, അനൂപ് ആറാട്ട് കടവ്, ഉദുമയിലെ ശിഹാബ്തങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ മുക്കുന്നോത്ത് എന്നിവരെയും അനുമോദിച്ചു. ഡി.വൈ.എസ് പി. ഹരിശ്ചന്ദ്ര നായക്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, എ.വി ഹരിഹര സുധന്‍, ഋഷി ചന്ദ്രന്‍ ഏവീസ്, ഷാഫി നാലപ്പാട്, അഷറഫ് മൊട്ടയില്‍ സംബന്ധിച്ചു.

Related Posts

വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി; ഒ.എന്‍.ജി.സി ചാമ്പ്യന്മാർ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.