കാസര്‍കോട് (www.evisionnews.co): തലകറങ്ങിവീണ് അബൂദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരിച്ചു. തളങ്കരയിലെ കൊപ്ര അബ്ബാസിന്റെ മകന്‍ നവാസ് (42) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് തലകറങ്ങി വീണതിനെ തുടര്‍ന്ന് അബൂദാബി ഖലീഫ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അബുദാബി എന്‍.എം.സി ഹോസ്പിറ്റല്‍ ജീവനക്കാരനാണ് നവാസ്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
അബൂദാബിയില്‍ തലകറങ്ങിവീണ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരിച്ചു
4/
5
Oleh
evisionnews