Thursday, 25 January 2018

എം.എസ്.എഫ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി


തൃക്കരിപ്പൂര്‍ (www.evisionnews.co): പ്രതീക്ഷയാണ് വിദ്യാര്‍ത്ഥിത്വം പ്രതിപക്ഷമാണ് കലാലയം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഷറഫ് കോളജില്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഉദൈഫ് ആയിറ്റി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ജാബിര്‍ തങ്കയം, അസ്ഹറുദ്ധീന്‍ മണിയനോടി, ഷഹബാസ് കൈതക്കാട്, ആസിഫ് വള്വ്ക്കാട് സംസാരിച്ചു. 

ഭാരവാഹികള്‍: സുഹൈല്‍ ടി.കെ (പ്രസി), മുബാറിസ്, റാഷിദ്, സിറാജ്, ഇസ്മായില്‍ കെ.പി, ശുഹൈബ് (വൈസ് പ്രസി), ആഷിക്ക് എന്‍.കെ.സി (ജന. സെക്ര), മുഹമ്മദ്, കെഎന്‍പി, ജുനൈദ് ഉദിനൂര്‍, അഫ്രീദി പയ്യങ്കി, സഹല്‍ വടക്കേകൊവ്വല്‍ (സെക്ര), സുഹൈല്‍, മുഹമ്മദ്, ഷാഹിദ്, സിദ്ധീഖ്, മസൂദ് (അംഗങ്ങള്‍).

Related Posts

എം.എസ്.എഫ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.