Type Here to Get Search Results !

Bottom Ad

ദാവോസിലേക്ക് മോദിയെ അനുഗമിച്ചത് ആറ് കേന്ദ്രമന്ത്രിമാരും 100 സി.ഇ.ഒമാരും 32 പാചകക്കാരും


ന്യൂഡല്‍ഹി (www.evisionnews.co): സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ആറുകേന്ദ്രമന്ത്രിമാരും 100 സി.ഇ.ഒമാരും പങ്കെടുത്തു. ഇവര്‍ക്ക് വേണ്ടി ഭക്ഷണം തയാറാക്കാനായി 32 ഷെഫുകളും സംഘത്തെ അനുഗമിച്ചു. 1,000 കിലോഗ്രാം സുഗന്ധ വ്യഞ്ജനങ്ങളാണ് സംഘത്തിനു വേണ്ടി കരുതിയിരുന്നത്. ഇവ ഇന്ത്യയില്‍ നിന്നു പ്രത്യേക വിമാനത്തിലാണ് കൊണ്ടുപോയത്. ഇത്രയും വലിയ പ്രതിനിധിസംഘം ആദ്യമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്.

താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഷെഫ് ടീമിനായിരുന്നു പാചകത്തിന്റെ ചുമതല. പ്രധാനമന്ത്രി മോദിക്കു സസ്യാഹാരമാണ് തയ്യാറാക്കി നല്‍കിയത്. ഇന്ത്യന്‍ വിഭവങ്ങളാണ് മെനുവിലുണ്ടായിരുന്നത്. മോദിക്ക് പ്രിയം ഗുജറാത്തി വിഭവങ്ങളായിരുന്നു. 32ഷെഫുകളും മാനേജര്‍മാരുമാണ് സംഘത്തിലുണ്ടായിരുതെന്ന് ഇന്ത്യന്‍ സംഘത്തിന്റെ ലോജിറ്റിക്സ് തലവന്‍ രഘുധീര പറഞ്ഞു. ഇത്രയും പേരുടെ സംഘം ഇന്ത്യയില്‍ 12,000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ വിധം സജ്ജമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad