Monday, 22 January 2018

എം.സി ഹാജി: സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച വ്യക്തിത്വം: ചെര്‍ക്കളം


മൊഗ്രാല്‍ (www.evisionnews.co): തന്റെ ജീവിതകാലത്തിലെ സര്‍വസ്വവും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി ചെലവഴിച്ചപ്പോഴും സമൂഹനന്മ മാത്രമായിരുന്നു എം.സി അബദുല്‍ ഖാദര്‍ ഹാജി ലക്ഷ്യമാക്കിയിരുന്നതെന്ന് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അഭിപ്രായപ്പെട്ടു. മൊഗ്രാലില്‍ രൂപം കൊണ്ട എംസി ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗത്തോടൊപ്പം നിന്ന് തന്റെ കര്‍ത്തവ്യംനിറവേറ്റാന്‍ കുംബള ഗ്രാമ പഞ്ചായത്ത് ഭരണാധികാരിയിലൂടെയും മണ്ഡലം മുസ്ലിം ലീഗ് നേതൃത്വ സ്ഥാനത്തിലൂടെയും അദ്ധേഹത്തിന്ന് സാധിച്ചിരുന്നുവെന്നും ഇത് ഇന്നത്തെ യുവതലമുറ മാതൃകയാക്കണമെന്നും ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ എം സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു

കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി അബ്ദുല്‍ ഖാദര്‍ ഹാജി മൊഗ്രാല്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്മാന്‍, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, എം. ഖാലിദ് ഹാജി, എം.എ അബ്ദുല്‍ റഹ്മാന്‍ സുര്‍ത്തിമുല്ല ,ടി സിഎം ഷരീഫ്, ടിസി അഷ്‌റഫലി, അഡ്വ: സക്കീര്‍ അഹ്മ്മദ്, അഷ്‌റഫ് കര്‍ള, എംപി അബ്ദുല്‍ ഖാദര്‍, എച്ച്എം അബ്ദുല്‍ കരിം, സെഡ്.എ മൊഗ്രാല്‍, കെ.സി സലിം, എംസി മുഹമ്മദ് യഹ്യ, ഡോ. അഫ്‌സല്‍, പ്രൊഫ. സി.എച്ച് അഹ്മദ് ഹുസൈന്‍, എം.എം പെര്‍വാട്, ബി.എ മുഹമ്മദ് കുഞ്ഞി, എം.എസ് സലിം, ജാഫര്‍ ടി.കെ, കെ.വി അഷ്‌റഫ്, എം. മുഹമ്മദ് ശുക്ക്രിയ്യ, അബ്ദുള്ള അറബി, പി.എ ആസിഫ്, മുഹമ്മദ് ഹുബ്ലി, ഹമീദ് പെര്‍വാട്, കെ.എ അബ്ദുല്‍ റഹ്മാന്‍, എം.എ അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് അബ്‌കോ, എം.എസ് മുഹമ്മദ് കുഞ്ഞി, എം.എം റഹ്മാന്‍, ഷരീഫ് ഗല്ലി, കുഞ്ഞഹമ്മദ് ഗോവ, എം. ഷാഫി പെര്‍വാട്, എം.എ ഹംസ, പി.വി അന്‍വര്‍, ഇര്‍ഫാന്‍ എം.പി, എം.പി മുഹമ്മദ് മുസ്തഫ, അബ്ബാസ് മൊയ്‌ലാര്‍, അബ്ദുള്ള നാങ്കി പ്രസംഗിച്ചു. എം. മാഹിന്‍ മാസ്റ്റര്‍ സ്വാഗതവും എം.എ മൂസ നന്ദിയും പറഞ്ഞു.

Related Posts

എം.സി ഹാജി: സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച വ്യക്തിത്വം: ചെര്‍ക്കളം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.