Monday, 15 January 2018

കൊഹ്ലിയുടെ രഹസ്യ ആവേശം സ്റ്റംമ്പ് മൈക്ക് പരസ്യമാക്കി


സെഞ്ചൂറിയന്‍: (www,evisionnews.co) ക്രിക്കറ്റ് മൈതാനത്ത് ക്ഷമയോടെ കളിച്ച് വിജയം വരിക്കുന്ന നായകനാണ് വിരാട് കൊഹ്ലി. കളിക്കിടയില്‍ പൊട്ടിത്തെറിക്കുകയും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയും ചെയ്യുന്ന വിരാടിനെ പല മാച്ചുകളിലും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആവേശത്തോടെ സഹതാരത്തോട് സംസാരിച്ച കൊഹ്ലിയുടെ വാക്കുകള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

സ്റ്റമ്ബ് മൈക്കാണ് കൊഹ്ലിക്ക് മുന്നില്‍ വില്ലനായത്. ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 335 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യയുടെ തുടക്കം പരുങ്ങലോടെയായിരുന്നു. രാഹുലും പൂജാരയും നേരത്തെ തന്നെ മടങ്ങി. പിന്നീട് വന്ന മുരളി വിജയിയും വിരാട് കൊഹ്ലിയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.

ഇതിനിടെ മുരളി വിജയിയോടാണ് കൊഹ്ലി വിവാദ സംസാരം നടത്തിയത്, 'വൈകുന്നേരം വരെ കളിക്കണം. ഇവന്മാരുടെ അടപ്പിളക്കണം' എന്നായിരുന്നു കൊഹ്ലിയുടെ വാക്കുകള്‍. എന്നാല്‍ സ്റ്റമ്ബ് മൈക്ക് വിരാടിന്റെ വാക്കുകള്‍ ഒപ്പിയെടുത്ത് ലോകത്തെ കേള്‍പ്പിക്കുകയായിരുന്നു.

Related Posts

കൊഹ്ലിയുടെ രഹസ്യ ആവേശം സ്റ്റംമ്പ് മൈക്ക് പരസ്യമാക്കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.