തൃക്കരിപ്പൂര്‍ (www.evisionnews.co): ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി കൊലയുമായി ബന്ധപ്പെട്ട് വിവര ശേഖരണത്തിനായി അന്വേഷണ സംഘം നാട്ടുകാരുമായി സംവദച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിന് യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രദേശവാസികളില്‍നിന്നും വിവരങ്ങള്‍ തേടിയത്. കേസിന് വേണ്ട പുരോഗതി ഇല്ലാതായാപ്പോഴാണ് ജനങ്ങളെ കാര്യങ്ങള്‍ ബോധാവാന്മാരാക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചത്. തെളിവെടുപ്പിനായി കൊല്ലപ്പെട്ട ജാനകിയുടെ പരിസരവാസികളെയും ബന്ധക്കളെയും ചോദ്യം ചെയ്തിരുന്നു. ജനങ്ങളുടെ സഹകരണം ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പരിപാടി ഒരുക്കിയത്.
തെളിവുകള്‍ നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ ഇനാം നല്‍കുന്നതായും പൊലിസ് അറിയിച്ചു. ജനങ്ങള്‍ തങ്ങളുടെ ആശങ്ക പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുകയാണെകില്‍ പൊലീസ് രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അറിയിച്ചു. റിട്ട അധ്യാപകരായ കളത്തേര കൃഷ്ണന്‍- ജാനകി ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ മാസമാണ് മൂന്നംഗ മുഖമൂടി സംഘം അതിക്രമിച്ചു കയറി അക്രമം നടത്തിയത്. ജാനകിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഐ.ജി മഹിപാല്‍ യാദവ് സ്ഥലത്തെത്തി അനേഷണത്തിന് നേതൃത്വം നല്‍കിയിട്ടും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് ഡി.വൈസ്.എസ്.പി പ്രദീപ് കുമാര്‍, സി.ഐ ഉണികൃഷ്ണന്‍, എസ്.ഐ രമണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയ നടന്നത്.
ജാനകി വധക്കേസ്: പൊലീസ് നാട്ടുകാരില്‍ നിന്നും വിവരശേഖരണം നടത്തി
4/
5
Oleh
evisionnews