Tuesday, 30 January 2018

ഫെയ്‌സ്ബുക് പരാമര്‍ശം കോടതിയലക്ഷ്യമാകും: ജേക്കബ് തോമസിനോട് ഹൈക്കോടതി


കൊച്ചി:  പാറ്റൂര്‍ കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഒരു സുപ്രഭാതത്തില്‍ ഏതു ചേതോവികാരത്തിന്റെ പേരിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു ചോദിച്ച കോടതി, ഫെയ്‌സ്ബുക്കില്‍ നടത്തിയ അഭിപ്രായപ്രകടനം കോടതിയലക്ഷ്യമാണെന്നും പറഞ്ഞു. പാറ്റൂര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടും പാറ്റൂര്‍ കേസില്‍ വിശദീകരണം നല്‍കാത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെ കഴിഞ്ഞയാഴ്ചയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഏതു സാഹചര്യത്തിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നും രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നും അന്നു കോടതി ചോദിച്ചിരുന്നു. സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും ഇതുവരെ നല്‍കിയിട്ടില്ല. കേസ് നടക്കുന്നതിനിടെ പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തില്‍ ജേക്കബ് തോമസ് ഏതാനും പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതാണ് ഇപ്പോള്‍ വിമര്‍ശനത്തിനു വഴിവച്ചത്.

Related Posts

ഫെയ്‌സ്ബുക് പരാമര്‍ശം കോടതിയലക്ഷ്യമാകും: ജേക്കബ് തോമസിനോട് ഹൈക്കോടതി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.