You are here : Home
/ Kannur
/ News
/ കണ്ണൂരിലെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം;നാളെ ഹർത്താൽ
Friday, 19 January 2018
കണ്ണൂരിലെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം;നാളെ ഹർത്താൽ
കണ്ണൂര്‍:(www.evisionnews.co)ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ബിജെപി കണ്ണൂരിൽ ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചു.ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലിലാണ് കക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ഥി ശ്യാമപ്രസാദ് വെട്ടേറ്റ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച ഒരു സംഘമാണ് ഇയാളെ ആക്രമിച്ചത്. അക്രമികളില്‍ നിന്നും രക്ഷ തേടി ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സംഘം പിന്തുടര്‍ന്നെത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.