Wednesday, 24 January 2018

നൂറിന പരിപാടികളുമായി ഗ്രീന്‍ സ്റ്റാര്‍ ചെങ്കള ഫെസ്റ്റിവല്‍


കാസര്‍കോട് (www.evisionnews.co): ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയുടെ ആഭിമുഖ്യത്തില്‍ നൂറ് ഇന പരിപാടികളുമായി ചെങ്കള ഫെസ്റ്റിവല്‍ തുടങ്ങി. 2018 ഏപ്രില്‍ അവസാന വാരം സമാപിക്കുന്ന ഫെസ്റ്റ് വലിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനം ,സാമൂഹിക പ്രവര്‍ത്തനം, ക്ലീന്‍ ചെങ്കള, ടൂര്‍ണമെന്റുകള്‍, പ്രീമിയര്‍ ലീഗ്, മെഡിക്കല്‍ ക്യാമ്പ്, പ്രവാസി ,വനിതാ മീറ്റുകള്‍, പഴയ കാലകായിക മത്സരങ്ങള്‍, ജനറേഷന്‍ മീറ്റ് എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിന്‍ അറിയിച്ചു.

രണ്ടായിരത്തില്‍ രൂപീകരിച്ച ക്ലബ്ബ് പതിനെട്ടാം വയസിലേക്ക് പ്രവേശിക്കുമ്പോള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. 2017ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ മാച്ചില്‍ ഡി. ഡിവിഷന്‍ ചാമ്പ്യന്മാരാണ്. നെഹ്‌റു യുവ കേന്ദ്രയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡുമായും സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 2017ല്‍ മികച്ച സംഘാടനത്തിനുള്ള അവാര്‍ഡ് ചെങ്കള ഗ്രാമ പഞ്ചായത്തില്‍ നിന്നും ഏറ്റുവാങ്ങി. 

പരിപാടിയുടെ ലോഗോ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി പ്രകാശനം ചെയ്തു. പത്രസമ്മേളനത്തില്‍ എം.എം നൗഷാദ്, എം.എം നിഷാദ്, എം.എ.എച്ച് സുനൈഫ്, ജാസിര്‍ ചെങ്കള, ഖാലിദ് ഷാന്‍ സംബന്ധിച്ചു.

Related Posts

നൂറിന പരിപാടികളുമായി ഗ്രീന്‍ സ്റ്റാര്‍ ചെങ്കള ഫെസ്റ്റിവല്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.