Sunday, 21 January 2018

ട്രെയിന്‍ യാത്രക്കിടെ മയക്കുമരുന്ന് നല്‍കി വീട്ടമ്മയുടെ പൊന്നും പണവും കവര്‍ന്നു


കോട്ടയം (www.evisionnews.co): ട്രെയിന്‍ യാത്രക്കാരായ വീട്ടമ്മയെയും മകളെയും മയക്കുമരുന്നു നല്‍കി ബോധം കെടുത്തി പണവും ആഭരണവും കവര്‍ന്നു. ശബരി എക്‌സ്പ്രസിലാണു സംഭവം. പിറവം അഞ്ചല്‍പ്പെട്ടി സ്വദേശികളായ അമ്മയും മകളുമാണു കവര്‍ച്ചയ്ക്കിരയായത്. അവശനിലയിലായ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.

ഇവരുടെ മൊബൈല്‍ ഫോണുകള്‍, പത്തര പവന്‍ സ്വര്‍ണം, 18000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവയാണു യാത്രയ്ക്കിടെ മോഷണം പോയത്. സെക്കന്തരബാദില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയായ മകളുമായി നാട്ടിലേക്കു വരികയായിരുന്നു മാതാവ്. സേലം കഴിഞ്ഞശേഷം ഇവരുടെ സീറ്റിനു എതിര്‍വശത്തിരുന്ന യുവാവ് നല്‍കിയ ചായ കുടിച്ചതു മാത്രമേ ഇവര്‍ക്കു ഓര്‍മയുള്ളൂവെന്ന് ആര്‍പിഎഫ് പറയുന്നു.

കോട്ടയത്ത് ട്രെയിന്‍ എത്താറായപ്പോഴാണ് ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നതു ടിടിഇ ശ്രദ്ധിച്ചത്. ആലുവയിലേക്കായിരുന്നു ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ചായയില്‍ മയക്കുമരുന്നു നല്‍കിയാണു കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നതായി റെയില്‍വെ പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

Related Posts

ട്രെയിന്‍ യാത്രക്കിടെ മയക്കുമരുന്ന് നല്‍കി വീട്ടമ്മയുടെ പൊന്നും പണവും കവര്‍ന്നു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.