Sunday, 14 January 2018

''കര്‍ണാടകക്കാർ തന്തയില്ലാത്തവർ'';വിവാദ പരാമർശവുമായി ഗോവ മന്ത്രി

ബംഗളുരു: (www.evisionnews.co)കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച്‌ ഗോവ മന്ത്രി. ഗേവയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് പാലിയങ്കര്‍. ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചു വിടുന്നു എന്നാരോപിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. കര്‍ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പാലയങ്കര്‍ പറഞ്ഞു.

ജലവിഭവ വകുപ്പിലെ സംഘത്തിനൊപ്പം ഞാനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗോവയിലേക്ക് ഒഴുകേണ്ട വെള്ളം അവിടെ തടഞ്ഞു കര്‍ണാടകയിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. സന്ദര്‍ശന വേളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ടു പോയിരുന്നു. അവര്‍ അവര്‍ ഹറാമി ജനതയാണ് അവര്‍ എന്തും ചെയ്യും-പാലിയങ്കര്‍ പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ വൃത്തികേടാണ് ചെയ്യുന്നതെന്ന് താന്‍ പറഞ്ഞതായും പാലിയങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മഹാദയി നദിയിലെ കാല്‍സ ബണ്ഡൂര ഡാം പ്രോജക്റ്റുമായി ബന്ധപ്പെട്ട് കര്‍ണാടകയും ഗോവയും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. അതേസമയം പ്രസ്താവന വിവാദമായതോടെ താന്‍ അപ്പോഴത്തെ വികാരാവേശത്തില്‍ പറഞ്ഞതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും പറഞ്ഞു തടിയൂരി.

Related Posts

''കര്‍ണാടകക്കാർ തന്തയില്ലാത്തവർ'';വിവാദ പരാമർശവുമായി ഗോവ മന്ത്രി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.