കോഴിക്കോട്: (www.evisionnews.co)കോടഞ്ചേരി തുഷാരഗിരിക്കടുത്ത് പുലിക്കയം പത്താം കയത്തില്‍ യുവാവ് മുങ്ങിമരിച്ചു. ചെലവൂര്‍ പള്ളിത്താഴം കട്ടയാട്ട് പറമ്ബത് അബ്ദുല്‍ അസീസിന്റെ മകന്‍ ഫഹദ്(23) ആണ് മരിച്ചത്.
കൂട്ടുകാരോടൊപ്പം തുഷാരഗിരിയില്‍ കുളിക്കാന്‍ പോയതായിരുന്നു. പുഴയില്‍ കാല്‍വഴുതിയാണ് അപകടം. ഫഹദ് ഖത്തറില്‍ ജോലി ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.
യുവാവ് കയത്തില്‍ മുങ്ങിമരിച്ചു
4/
5
Oleh
evisionnews