Wednesday, 17 January 2018

നടിയും സുനിയും തമ്മില്‍ ഗൂഢാലോചന: ദിലീപ് കേസ് തകിടം മറിയുന്നു


കൊച്ചി (www.evisionnews.co): കേരളത്തെ ഞെട്ടിച്ച വന്‍ വിവാദമായ നടി ആക്രമിക്കപ്പെട്ട കേസ് തകിടം മറിയുന്നു. നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടു പോകലെന്നും വാഹനമോടിച്ച രണ്ടാംപ്രതി മാര്‍ട്ടിന്റേതാണ് വെളിപ്പെടുത്തല്‍. ഗൂഡാലോചന നടത്തിയത് നടിയും സുനിയും നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തിലിന്റെ വിശദാംശങ്ങള്‍ മംഗളം ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്. കേസില്‍ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകള്‍ വെളിപ്പെടുന്നതോടെ ദിലീപ് 85 ദിവസം ജയിലില്‍ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്.

പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടു. യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തത് നടിയായിരുന്നെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Related Posts

നടിയും സുനിയും തമ്മില്‍ ഗൂഢാലോചന: ദിലീപ് കേസ് തകിടം മറിയുന്നു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.