Monday, 22 January 2018

നടിയെ ആക്രമിച്ച കേസ്​: ദിലീപിന്റെ ഹരജികളില്‍ 25ന്​ വാദം കേള്‍ക്കും

Image result for dileepഅങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ രണ്ട് ഹരജികളില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജനുവരി 25ന് വാദം കേള്‍ക്കും. ദിലീപി​ന്റെ  ഹരജികളില്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കി. ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍ പെന്‍ഡ്രൈവിലെ നടിയുടെ ദൃശ്യങ്ങള്‍ നല്‍കാനാവില്ല. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹരജികളിലൂടെ പ്രതി ലക്ഷ്യമിടുന്നത്. ഹരജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി ദിലീപ് പ്രചരണം നടത്തുകയാണ്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിവുണ്ട്. ദിലീപി​​െന്‍റ പരാതി അക്കാര്യം വ്യക്തമാകുന്നുണ്ട്​. ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെക്കുറിച്ചു ദിലീപിന് അറിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് നല്‍കിയ ഹരജിയില്‍ പറയുന്നതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.

കുറ്റപത്രങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന വാദത്തെയും പൊലീസ് തള്ളി. പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള കൂടുതല്‍ രേഖകള്‍ പൊലീസ് ദിലീപി​​െന്‍റ അഭിഭാഷകന് കൈമാറി. ബുധനാഴ്ച പ്രൊസിക്യൂഷന്റെയും  ദിലീപി​ന്റെ അഭിഭാഷകരുടെയും വാദം കേട്ട ശേഷം അങ്കമാലി മജിസ്ട്രേറ്റ് കോടതി ഹരജികളില്‍ വിധി പറയും.

Related Posts

നടിയെ ആക്രമിച്ച കേസ്​: ദിലീപിന്റെ ഹരജികളില്‍ 25ന്​ വാദം കേള്‍ക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.