Type Here to Get Search Results !

Bottom Ad

മൂന്നുവയസുകാരി വെള്ളത്തില്‍ വീണുമരിച്ചു


ഇരിട്ടി (www.evisionnews.co): മൂന്നു വയസുകാരി വെള്ളത്തില്‍ വീണുമരിച്ചു. കാക്കയങ്ങാട് പാല അങ്ങാടിച്ചാലിലെ രാഹുല്‍- രമ്യ ദമ്പതികളുടെ മകള്‍ ലക്ഷ്മിയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് വീട്ടിലെ ബാത്ത് റൂമില്‍ വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലില്‍ വീണായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബാരലില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാല നേഴ്സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കാര്‍ത്തിക് ഏക സഹോദരനാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad