കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ സി.പി.എമ്മിന് വേരോട്ടം ഇല്ലാത്ത പ്രദേശങ്ങളില്‍ കഞ്ചാവ്- മദ്യം അടക്കമുള്ള ലഹരി മാഫിയകളെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കുന്ന സി.പി.എം നിലപാട് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ പറഞ്ഞു. യൂത്ത് ലീഗ് നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗര്‍ ശാഖാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ റെഡ്‌വളണ്ടിയറായി പ്രവര്‍ത്തിച്ചവരുടെ തളങ്കരയിലെ വീട്ടില്‍നിന്ന് വന്‍ മദ്യശേഖരം പിടികൂടിയിട്ടും പ്രതികരിക്കാത്ത സി.പി.എം നേതൃത്വം ഇത്തരം മാഫിയകളുടെ വക്താക്കളാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ്. മാഫിയ -സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണത്തില്‍ പരിരക്ഷയും പാര്‍ട്ടി സുരക്ഷയും നല്‍കി സംഘടന വളര്‍ത്താന്‍ ശ്രമിക്കുന്നത് അപഹാസ്യമെന്നും അഷ്‌റഫ് പറഞ്ഞു.
പ്രസിഡണ്ട് റഷാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എച്ച് മുസമ്മില്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി ഹാരിസ് ബെദിര, ബി. മൊയ്തീന്‍ കുഞ്ഞി, ടി.എച്ച് മുസമ്മില്‍, ഷാന്‍ഷാ, ബഷീര്‍ ബദ്രിയ, മഷൂദ്, കബീര്‍, മുസ്തഫ, സുബൈര്‍, ജസീം, അറഫാത്ത്, റാഷിദ്, സവാദ്, അജ്മല്‍, അജീബ്, അഫ്‌സല്‍, ഷമ്മ കടപ്പുറം, ഇര്‍ഷാദ് കടപ്പുറം പ്രസംഗിച്ചു.
കഞ്ചാവ്- മദ്യ മാഫിയകളുമായുള്ള സി.പി.എം ബന്ധം ആപത്ത്: യൂത്ത് ലീഗ്
4/
5
Oleh
evisionnews