ന്യൂഡല്‍ഹി (www.evisionnews.co): ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ ഹര്‍ത്താലിന് കഴിയുന്നുള്ളു. ജനദ്രോഹപരമായ ഹര്‍ത്താല്‍ പഴയ ബന്ദിന്റെ വേഷപരിവേഷമാണ്. ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്നു. ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്ന ഹര്‍ത്താലിനെ ജനങ്ങള്‍ ഉത്കണഠയോടെയാണ് കാണുന്നത്.
ഹര്‍ത്താലില്‍ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് തുക ഈടാക്കണം. 2005ലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെയാണ് ഹര്‍ജിക്കാരന് കണ്ണ് നഷ്ടമായത്.
സമ്പത്ത് വ്യവസ്ഥ തകര്‍ക്കുന്നു: ഹര്‍ത്താലിനെതിരെ ഹൈക്കോടതി
4/
5
Oleh
evisionnews