Wednesday, 31 January 2018

ബി.ജെ.പിയെ ഞെട്ടിച്ച് പുതിയ സംഘടനയുമായി യശ്വതന്ത് സിന്‍ഹ


ന്യൂഡല്‍ഹി (www.evisionnews.co): കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ രാഷ്ട്ര മഞ്ച് എന്ന സംഘടനക്ക് രൂപം നല്‍കി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുമായി വിയോജിപ്പുള്ള നേതാക്കള്‍ക്കായാണ് സംഘടന. ഒരു ബിജെപി അംഗമായിരിക്കെ തന്നെ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് സിന്‍ഹ. രാഷ്ട്രീയ മഞ്ച് ഒരു സംഘടനക്കും എതിരല്ലെന്നും രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റമാണെന്നും സിന്‍ഹ പറഞ്ഞു. ദില്ലിയില്‍ വെച്ച് നടന്ന സംഘടന രൂപീകരണത്തിന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബി.ജെ.പി എംപി ശത്രുഖ്നന്‍ സിന്‍ഹ, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത്, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി എന്നിവര്‍ രാഷ്ട്രീയ മഞ്ചിനെ അനുകൂലിച്ച് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജൂഡീഷ്യറി, പാര്‍ലമന്റ് തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെറ്റായി രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പാസ്പോര്‍ട്ട്, വിദേശ നിക്ഷേപം തുടങ്ങിയ തുടങ്ങിയ കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ വിയോജിപ്പുള്ളവരാണ് രാഷ്ട്രീയമഞ്ചിനെ അനുകൂലിക്കുന്നത്.

Related Posts

ബി.ജെ.പിയെ ഞെട്ടിച്ച് പുതിയ സംഘടനയുമായി യശ്വതന്ത് സിന്‍ഹ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.