Thursday, 25 January 2018

രാഹുല്‍ ഗാന്ധി കര്‍ണ്ണാകടയിലെത്തുമ്പോൾ ബന്ദ് നടത്താനൊരുങ്ങി ബി.ജെ.പി

Image result for രാഹുല്‍ ഗാന്ധിബെംഗളൂരൂ:(www.evisionnews.co) തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി കര്‍ണ്ണാകടയിലെത്തുമ്പോൾ  ബന്ദ് നടത്തുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പയും പറഞ്ഞു.പ്രാധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കര്‍ണ്ണാടകയിലെത്തുന്ന ദിവസം കണക്കാക്കി ബന്ദ് പ്രഖ്യാപിച്ചെന്ന ആരോപണത്തിനു  മറുപടിയെന്ന വണ്ണമാണ്   ബി.ജെ.പി. ബന്ദ് നടത്തുന്നത്.

മഹാദയി നദീ തര്‍ക്കത്തില്‍ കന്നഡ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് സര്‍ക്കാര്‍ സ്പോണ്‍സേഡ് ബന്ദാണെന്ന് ബിജെപി ആരോപിച്ചിരുന്നു. കര്‍ണാടക നവപരിവര്‍ത്തന്‍ യാത്രയില്‍ അമിത് ഷാ പങ്കെടുക്കുന്ന 25 നും പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ഫിബ്രവരി നാലിനും ബന്ദ് പ്രഖ്യാപിച്ചത് ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.ഇതിനെ പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപിയും ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്.

ഫിബ്രവരി 10 ന് കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ എത്തും.സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ രാഹുല്‍ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. എന്നാല്‍ രാഹുല്‍ പരിപാടി നടത്തുന്ന ജില്ലകളില്‍ അന്നേ ദിവസം ബിജെപി ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന ബന്ദ് നടത്തില്ല. മറിച്ച്‌ രാഹുല്‍ ഏത് ജില്ലയിലാണോ പരിപാടി നടത്തുന്നത് അവിടെ ബന്ദ് നടക്കും. മഹാദയി വിഷയത്തില്‍ എന്താണ് രാഹുലിന്‍റേയും കോണ്‍ഗ്രസിന്‍റേയും നിലപാടെന്ന് അറിയേണ്ടതുണ്ട്. ആദ്യം അവര്‍ തെരഞ്ഞെടുപ്പിന്  മുമ്പ്    നിലപാട് വ്യക്തമാക്കട്ടേ. എന്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഗോവയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താത്തതെന്ന് വ്യക്തമാക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.

Related Posts

രാഹുല്‍ ഗാന്ധി കര്‍ണ്ണാകടയിലെത്തുമ്പോൾ ബന്ദ് നടത്താനൊരുങ്ങി ബി.ജെ.പി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.