Type Here to Get Search Results !

Bottom Ad

പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം: കെ.സുരേന്ദ്രന്‍


കാസര്‍കോട്:(www.evisionnews.co) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ജിഎസ് ടി എര്‍പ്പെടുത്താന്‍ തയാറാവുമ്പോള്‍ കേരളം മാത്രമാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.ബിജെപി ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ജിഎസ്ടി എര്‍പ്പെടുത്തിയാല്‍ 40 രൂപയ്ക്ക് സംസ്ഥാനത്ത് പെട്രോള്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാറിന് പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതി വരുമാനം ഒഴിവാക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും കൂടി ഒപ്പ് വെച്ചാല്‍ മാത്രമെ പെട്രോള്‍ ഉള്‍പ്പെടെയുള്ളവ ജിഎസ് ടി പരിധിയില്‍ വരുകയുള്ളു. ഇതിന് തയാറാകാതെ ധനമന്ത്രി കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെയല്ലാം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്.
 ഭാരതത്തെ സാമ്രാജ്യത്വ രാജ്യമെന്ന് പറയുകയും ചൈനക്ക് അനുകൂല പ്രസ്താവന നടത്തുന്ന സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ദേശവിരുദ്ധമായ പ്രസ്താവന നടത്തിയ സംസ്ഥാ സെക്രട്ടറി മറ്റ് സംസ്ഥാനത്തായിരുന്നെങ്കില്‍ ജനങ്ങള്‍ ചെരുപ്പൂരി അടിക്കുമായിരുന്നു.സംസ്ഥാനത്ത് നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ജനങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്യാന്‍ സിപിഎം തയ്യാറായില്ല. ലീഗ് സമ്മേളനം പോലെ സിപിഎം സമ്മേളനവും അധ:പതിച്ചിരിക്കുകയാണ്. പ്രതി പക്ഷത്തിന് കണ്ണും കാതും നഷ്ടപ്പെട്ടിരിക്കുകയാണ്. ഉത്തര കൊറിയയിലെ സോച്ഛാധിപതിയായ കിം ജോണി നെ മാതൃകയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായക്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ഉത്തരമേഖല സംഘടന സെക്രട്ടറി കു.വെ.സുരേഷ്, ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി, ജില്ല ജന.സെക്രട്ടറി എ.വേലായുധന്‍, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad