Type Here to Get Search Results !

Bottom Ad

വീണ്ടും യാത്രയുമായി കുമ്മനം: 16 മുതല്‍ വികാസ യാത്ര

തിരുവനന്തപുരം (www.evisionnews.co): ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തുന്ന വികാസ്യാത്ര 16 മുതല്‍ ആരംഭിക്കും. തൃശൂരില്‍ നിന്ന് തുടങ്ങുന്ന യാത്ര മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കും. രണ്ടുമാസം നീളുന്ന യാത്രയില്‍ ഓരോ ജില്ലയിലും മൂന്നുദിവസം ചെലവഴിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങളിലാണ് തീരുമാനം. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക, വ്യത്യസ്ത പാര്‍ട്ടി ഘടക നേതാക്കളുമായി സംവദിക്കുക, പൗരപ്രമുഖര്‍, നേതാക്കള്‍, ബൂത്തുതല സന്ദര്‍ശനം, പട്ടിക ജാതി കോളനി സന്ദര്‍ശനം എന്നിവ യാത്രയിലുടനീളം നടത്തും. ഓരോ ജില്ലയിലും 22പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. റോഡ് ഷോ, റാലി എന്നിവയും കേന്ദ്ര നേതാക്കളുടെ സാന്നിധ്യവും ഉണ്ടാകില്ല. കേരളം സമര്‍പ്പിച്ച 7400 കോടി രൂപയുടെ ഓഖി ദുരിതാശ്വാസ റിപ്പോര്‍ട്ട് പഠനം നടത്താതെ തയാറാക്കിയതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കേരള ലോകസഭ തട്ടിപ്പിന്റെ സഭയാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രസിഡണ്ട് വി. മുരളീധരനും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഉച്ചക്കു ശേഷം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്നും വിട്ടുനിന്നു. മെഡിക്കല്‍ കോളജ് അഴിമതിക്കേസില്‍ വാര്‍ത്ത ചോര്‍ത്തല്‍ ആരോപിച്ച് സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ പാര്‍ട്ടിയുടെ സംഘടനാ ചുമതലകളില്‍ നിന്നൊഴിവാക്കിയതു മുതല്‍ മുരളീധരന്‍ പക്ഷം അമര്‍ഷത്തിലാണ്. നേതാക്കളായ പി.എസ് ശ്രീധരന്‍പിള്ള, ശോഭാ സുരേന്ദ്രന്‍ എന്നിവരും യോഗങ്ങള്‍ക്കുണ്ടായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad