മലപ്പുറം (www.evisionnews.co): പാലക്കാട്- കോഴിക്കോട് ദേശീയപാതക്ക് സമീപം രാമപുരത്തെ കാനറാ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. എടിഎമ്മിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. വിദേശത്തു നടക്കുന്ന കവര്‍ച്ചാ രീതിയില്‍ വാഹനം കെട്ടി വലിച്ച് എടിഎം മെഷിന്‍ തന്നെ കടത്തി കൊണ്ടു പോയി പണം തട്ടാനാണു ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണു പൊലീസ്. എടിഎം പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. കരി ഓയില്‍ തേച്ച കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നാലു ദിവസം മുന്‍പു തേഞ്ഞിപ്പാലത്തും സമാന മോഷണ ശ്രമം നടന്നിരുന്നു. അന്ന് എസ്ബിഐയുടെ എടിഎമ്മാണ് കവര്‍ച്ചാ ലക്ഷ്യമായത്. അന്നും പണം നഷ്ടമായില്ല.
മലപ്പുറത്ത് കാനറാ ബാങ്ക് എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം
4/
5
Oleh
evisionnews