Tuesday, 23 January 2018

ഹൈടെക്, എടിഎം കവര്‍ച്ച; 18 കാരനടക്കം മൂന്ന് പേർ അറസ്റ്റില്‍

Image result for ഹൈടെക്, എടിഎം കവര്‍ച്ചകോഴിക്കോട്: (www.evisionnews.co)ഹൈ ടെക്, എടിഎം കവര്‍ച്ചാ കേസില്‍ 18 കാരനടക്കം മൂന്ന് പേർ  അറസ്റ്റില്‍. സംഘത്തിലുളള മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം. എ ടി എം മെഷീനില്‍ ക്യാമറ സ്ഥാപിച്ച്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം പണം തട്ടിയത്.

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി 18 കാരന്‍ അബ്ദുറഹ്മാന്‍ സഫ് വാന്‍, തൃക്കരിപ്പൂര്‍ സ്വദേശി അബ്ബാസ്, ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുളള ഷാജഹാന്‍ എന്നിവരാണ് എ ടി എം കവര്‍ച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പിടിയിലായത്. സഫ് വാനെ വെളളിമാട്കുന്നുളള എടി എം ലെ സി സി ടി വി ദൃശ്യങ്ങള്‍ വഴി പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്. സംഘത്തിലുളള റമീസ്, ജുനൈദ്, മുഹമ്മദ് ബിലാല്‍ എന്നിവര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു്. കസബ, ചേവായൂര്‍, നടക്കാവ് ചെമ്മങ്ങാട് സ്റ്റേഷനുകളിലായി 6 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട.

വെളളിമാട്കുന്ന്, പന്തീരാങ്കാവ്, പളളിക്കണ്ടി എന്നിവിടങ്ങളിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് എ ടി എം, ലിങ്ക് റോഡിലുളള വിജയ ബാങ്ക് എ ടി എം എന്നിവിടങ്ങളില്‍ ഇടപാട് നടത്തിയവരുടെ പണമാണ് നഷ്ടമായത്. എസ് ബി ടി, എ ടി എം ല്‍ നിന്ന് പണം നഷ്ടമായ കേസില്‍ അന്വേഷണം നടന്നു വരുന്നതായും ഡി സി പി മെറിന്‍ ജോസഫ് പറഞ്ഞു.

എ ടി എം മെഷീനില്‍ മാഗ്നറ്റിക്ക് ചിപ്പ് സ്ഥാപിച്ച്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്. 1,41,900 രൂപ് ഇവര്‍ കവര്‍ന്നു്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്ഥാപിച്ച ആന്റി സ്കിമ്മര്‍ സംവിധാനമില്ലാത്ത എ ടി എം മെഷീനുകള്‍ തെരഞ്ഞെടുത്തായിരുന്നു് കവര്‍ച്ച കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷര്‍ കെ പി അബ്ദുള്‍ റസാഖിന്റെ മേല്‍നാട്ടത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Posts

ഹൈടെക്, എടിഎം കവര്‍ച്ച; 18 കാരനടക്കം മൂന്ന് പേർ അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.