Type Here to Get Search Results !

Bottom Ad

ഉദുമയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് പിഞ്ചുകുഞ്ഞിന് ഗുരുതരം


ഉദുമ (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് ഒരു വയസുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ഉദുമയിലാണ് അപകടം. ചിറ്റാരിക്കാല്‍ ഭീമനടിയിലെ ഫൈസല്‍- ആയിശ ദമ്പതികളുടെ മകള്‍ ഷൈബയ്ക്കാണ് പരിക്കേറ്റത്. ഷൈബയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മാതാവ് ആയിഷ (25)ക്കും പരിക്കുണ്ട്.

ഗള്‍ഫില്‍ നിന്നെത്തിയ ഫൈസലിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കൂട്ടി ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇവരെ കൂടാതെ ഫൈസലിന്റെ സഹോദരി റംല (33), റംലയുടെ മക്കളായ മുസമ്മില്‍ (12), മുനവ്വിര്‍ (എട്ട്) എന്നിവരും കാറിലുണ്ടായിരുന്നു. മറ്റൊരു സഹോദരിയുടെ മകനായ അജ്മലാണ് (25) കാറോടിച്ചിരുന്നത്. കാര്‍ ഉദുമയിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad