ഒമാനില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു മസ്കത്ത്: (www.evisionnews.co)ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ഷിയാസ് (28) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മസ്കത്തില് നിന്ന് അമ്പത് കിലോമീറ്ററോളം അകലെ ബിഡ്ബിദില് നിന്ന് ഇബ്രയിലേക്കുള്ള വഴിയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്യാകുമാരി സ്വദേശി മാഹിന്‍ നിസ്വ ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഒൗജാന്‍ ഗ്രൂപ്പിന് കീഴിലെ ജീവനക്കാരായ ഇരുവരും മസ്കത്തില് നിന്ന് ബിദിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്. Tweet Related Posts ഒമാനില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു 4/ 5 Oleh evisionnews evisionnews 18:55:00 Komentar