ന്യൂഡല്‍ഹി ഉള്‍പ്പോരുകളില്‍ ഇടറി നില്‍ക്കുന്ന ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക കനത്ത പ്രഹരം വീണ്ടും. ഇരട്ടപ്പദവി വിവാദത്തില്‍ കുടുങ്ങിയ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കി. ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ഇന്നു ചേര്‍ന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്കു ശുപാര്‍ശ സമര്‍പ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളോട് തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രതികരിച്ചില്ല.
എഴുപത് അംഗ നിയമസഭയില്‍ എഎപിക്ക് 66 എംഎല്‍എമാരാണുളളത്. അതിനാല്‍ തന്നെ 20 എംഎല്‍എമാരെ നഷ്ടപ്പെട്ടാലും എഎപി സര്‍ക്കാരിന് അത് ഭീഷണിയല്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം നിയമപരമായി നേരിടുമെന്ന് എഎപി വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം, കമ്മിഷന്‍ തീരുമാനം ബിജെപി കേന്ദ്രങ്ങള്‍ സ്വാഗതം ചെയ്തു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎല്‍എമാര്‍ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്.
20 എംഎല്‍എമാരെ അയോഗ്യരാക്കി
4/
5
Oleh
evisionnews