
ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നത്. ബീഫിന്റെ പേരില്‍ കള്ളപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണെന്നുള്ളത് ജനങ്ങള്‍ക്ക് അറിയാം. ന്യൂനപക്ഷ സമുദായത്തിന്റെ നന്മയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോടപ്പമാണ് കത്തോലിക്ക സഭ.
മൗലീകമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ന്യൂനപക്ഷമോര്‍ച്ച ജില്ല പ്രസിഡന്റ് കെ.വി.മാത്യു അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി സി.പി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന.സെക്രട്ടറി കെ.എ.സുലൈമാന്‍, ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, റ.ഫ.സെബാസ്റ്റ്യന്‍ പൊടിമറ്റം, സിദ്ദിഖ് ബഖാഫി, എന്‍.മധു തുടങ്ങിയവര്‍ സംസാരിച്ചു. ജോണ്‍ വര്‍ഗീസ് സ്വാഗതവും കെ.എ.ഷാഫി നന്ദിയും പറഞ്ഞു.
Post a Comment
0 Comments