Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് പോലീസ് പിന്തുടര്‍ന്ന യുവാവ് ബൈക്കുപേക്ഷിച്ച് പുഴയില്‍ ചാടി


നീലേശ്വരം:  (www.evisionnews.in) വാഹന പരിശോധനയ്ക്കിടെ ഹൈവേ പൊലിസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച് പുഴയില്‍ ചാടി. നീലേശ്വരം മുണ്ടേമ്മാട് ഞായറാഴ്ച വൈകീട്ടാണ് സംഭവം. ദേശീയ പാതയില്‍ പരിശോധന നടത്തുകയായിരുന്ന പോലീസാണ് യുവാവിനെ പിന്തുടര്‍ന്നത്.

ദേശീയപാതയും പിന്നിട് കരുവാച്ചേരിതോട്ടുമ്പുറം റോഡു വഴി മുണ്ടേമ്മാടു വരെയും ഹൈവേ പോലിസ് യുവാവിന് പിറകെ കുതിക്കുകയും ചെയ്തു. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോഴാണ് ബൈക്ക് ഉപേക്ഷിച്ച് പുഴയില്‍ ചാടിയത്. ഒടുവില്‍ നീന്തി മറുകര പറ്റുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനാലാണ് പിന്തുടര്‍ന്നതെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ മദ്യപിച്ച ഒരാള്‍ക്ക് പുഴ നീന്തിക്കടക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Post a Comment

0 Comments

Top Post Ad

Below Post Ad