Type Here to Get Search Results !

Bottom Ad

പുണ്യ ദിനങ്ങൾക്ക് വിട:കാസർകോട് ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍

കാസർകോട് :(www.evisionnews.in) വ്രതശുദ്ധിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിമന്ത്രങ്ങളുടെ തക്ബീര്‍ ധ്വനികളുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകളും പെരുന്നാള്‍ നമസ്‌ക്കാരവും നടന്നു.  ജില്ലയിലെ വിവിധ പള്ളികളിലായി   നടന്ന പെരുന്നാള്‍ നമസ്‌കാരത്തിൽ  ആയിരങ്ങളാണ് സംബന്ധിച്ചത്.നോമ്പു നോറ്റും പ്രാര്‍ത്ഥനാ സംഗമങ്ങളില്‍ പങ്കെടുത്തും വിശുദ്ധ മാസത്തെ നെഞ്ചേറ്റിയ മുസ്ലീം മതസ്ഥര്‍ റംസാനമ്പളി മാഞ്ഞ് മാനത്ത് ശവ്വാല്‍ പിറന്നതോടെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായി. സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകങ്ങളായ വൈകുന്നേരങ്ങളിലെ നോമ്പുതുറയ്ക്കും പുതുവസ്ത്രങ്ങളൊരുക്കിയുള്ള കാത്തിരിപ്പിനും വിരാമമിട്ട് അവര്‍ പെരുന്നാളിന്റെ ആഘോഷ നിറവിലേക്ക് ഇറങ്ങി. അന്തരീക്ഷത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി.പെരുന്നാള്‍ നമസ്‌ക്കാരശേഷം പരസ്പരം ആശ്ലേഷിച്ച് വിശ്വാസികള്‍ ഈദ് ആശംസകള്‍ കൈമാറി.ഒരു മാസകാലത്തെ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ പൂത്തിരിയുമായി ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.ആത്മവിശുദ്ധിയുടെ നറുനിലാവ് പെയ്ത വിശുദ്ധമാസത്തിന്റെ പരിസമാപ്തിയായി വന്നെത്തിയ ചെറിയപെരുന്നാള്‍ വിശ്വാസികള്‍ ഒന്നടങ്കം സ്‌നേഹങ്ങള്‍ പങ്കുവെച്ച് ആഘോഷിച്ചു.
രാവിലെ കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞു മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കു വെച്ചുമാണ് വിശ്വാസികള്‍  പെരുന്നാളിനെ വരവേറ്റത്. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ പരസ്പരം കൈമാറി.കാര്യങ്കോട് പുഴയ്ക്കപ്പുറം നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ഞായറാഴ്ച പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ തൃക്കരിപ്പൂരിലും, ബേഡകം- കുറ്റിക്കോല്‍ അടങ്ങുന്ന മലയോരങ്ങളിലും തിങ്കളാഴ്ചയാണ് ഈദ്  ആഘോഷം. തൃക്കരിപ്പൂരിലെ 13 മഹല്ല് ജമാ അത്തുകളിലും ബേഡകം- കുറ്റിക്കോല്‍ ജമാ അത്തുകളിലും തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍ എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഞ്ചേശ്വരത്തിന്റെ ചില ഭാഗങ്ങളിലും തിങ്കളാഴ്ചയാണ് പെരുന്നാള്‍ ആഘോഷിക്കുക.കനത്ത മഴയെ അവഗണിച്ചും ജില്ല പെരുന്നാൾ ആഘോഷ ലഹരിയിലാണ്.ബേക്കൽ കോട്ട, പള്ളിക്കര ബീച്ച്, നെല്ലിക്കുന്ന് കടപ്പുറം തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.


keywords-eid-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad