
കാഞ്ഞങ്ങാട്:(www.evisionnews.in) കൂലി വര്‍ധനവ് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിലെ ചുമട്ട് ത്തൊഴിലാളികള്‍ എസ്.ടി.യു, സി.ഐ.ടി.യു എന്നീ ട്രേഡ് യൂണിയന്‍ സംഘടനകളു ടെ നേതൃത്വത്തില്‍ ഇന്നലെ സൂചന പണിമുടക്ക് നടത്തി. പണിമുടക്ക് നടത്തിയ തൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനവും നടത്തി. പ്രകടനത്തിന് സു ബൈര്‍ ആവിക്കര, സജിത്ത്, അന്തുമായ്, ഷൈജു, ലത്തീഫ്, ജാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിന് ശേഷം മല്‍സ്യമാര്‍ക്കറ്റില്‍ നടന്ന സമാപന യോഗം എസ്.ടി.യു ചുമട്ട് ത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം പറമ്പത്ത് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് യൂനുസ് വടകരമുക്ക് സ്വാഗതം പറഞ്ഞു. പ്രദീപ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ രാജീവന്‍, കൃഷ്ണന്‍ പ്രസംഗിച്ചു.
Post a Comment
0 Comments