കാസര്‍കോട്: (www.evisionnews.in) നീര്‍ച്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ ചേരിതിരിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തല്ലുകയാണ് എം എസ് എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ അരോപിച്ചു. വെള്ളിയാഴ്ച്ച ഒരു കൂട്ടം ബി ജെ പി പ്രവര്‍ത്തകരായ നാട്ടിലെ ഗുണ്ടകള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു സ്വതന്ത്ര്യമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പോലും അനുവദിക്കാത്ത നിലയിലാണ് ബിജെ പി ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത് പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ പ്രസ്താവിച്ചു

Post a Comment
0 Comments