
കുന്താപുരം:(www.evisionnews.in)കുന്താപുരത്തുണ്ടായ ജീപ്പപകടത്തിൽ കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരിക്ക് ദാരുണ മരണം. ഓടിക്കൊണ്ടിരിക്കുകയായിരുന്ന ജീപ്പിന്റെ ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരി സവിത (32)യാണ് ദാരുണമായി മരിച്ചത്. തൃശൂര്‍ സ്വദേശിനിയാണ്. തിങ്കളാഴ്ച്ച കുന്താപുരത്തായിരുന്നു അപകടം. കുടജാദ്രിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ആസ്‌കില്‍ ഒടിഞ്ഞതോടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും പുറത്തേക്ക് ചാടിയ സവിതയുടെ തല ജീപ്പിന്റെ ഒരു ഭാഗത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നു.
Post a Comment
0 Comments