
മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാതല വായനാ പക്ഷാചരണ സമിതിയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുഭാഷാ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 23 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന രാഷ്ട്രകവിയുടെ ജ•ഗൃഹത്തില്‍ ബഹുഭാഷാ കവി സമ്മേളനം സംഘടിപ്പിച്ചത് അര്‍ത്ഥപൂര്‍ണ്ണവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊ.എ.ശ്രീനാഥ അദ്ധ്യക്ഷത വഹിച്ചു. കന്നട കവികളായ ഡോ.യു.മഹേശ്വരി, ബാലകൃഷ്ണ ഹൊസങ്കടി, ഡോ.രാധാകൃഷ്ണ ബെല്ലവര്‍, വിജയലക്ഷ്മി ഷാന്‍ബോഗ്, വെങ്കട ഭട്ട് എടനീര്‍ എന്നിവരും. മലയാളത്തില്‍ എം.പി.ജില്‍.ജില്‍, രാഘവന്‍ ബെള്ളിപ്പാടി, പ്രേമചന്ദ്രന്‍ ചോമ്പാല. തുളുവില്‍ മലര്‍ ജയറാം റായ്, രാധാകൃഷ്ണ ഉളിയത്തടുക്ക. കൊങ്കിണിയില്‍ സ്റ്റാന്‍ലി ലോഗോ കൊല്ലങ്കാന എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ട് പ്രചാരത്തിലുള്ള വിവിധ ഭാഷകളിലെ നവീനകവിതകളാണ് യുവകവികള്‍ അവതരിപ്പിച്ചത്.
ചടങ്ങില്‍ മഞ്ചേശ്വരം ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.ദേവദാസ്, ഗോവിന്ദപൈ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങളായ കെ.ആര്‍ ജയാനന്ദ, ഡോ.വിവേക് റായ്, സുഭാഷ് ചന്ദ്ര കണ്വതീര്‍ത്ഥ, ബി.വി.കക്കില്ലായ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഡോ.എം.വീരപ്പമൊയ്‌ലി രചിച്ച സിരിമുടി പരിക്രമണ എന്ന കാവ്യത്തിന്റെ അവതരണവും വ്യാഖ്യാനവും അരങ്ങേറി.
Post a Comment
0 Comments