
കുമ്പള :(www.evisionnews.in)പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള സർക്കാർ വിതരണം ചെയ്യാൻ ഏൽപിച്ച തൈകൾ കുമ്പള പഞ്ചായത്ത് പരിസരത്തു കെട്ടി കിടക്കുന്നു. നാളേക്ക് തണൽ വിരിക്കേണ്ട വൃക്ഷ തൈകൾ അധികൃതരുടെ അനാസ്ഥ മൂലം പഞ്ചായത്തിന്റെ പിൻവശത്താണ് തൈകൾ കൂട്ടിയിട്ട നിലയിലാണ് ഉള്ളത്.മഴ ആരംഭിച്ചതോടെ തൈകൾ മിക്കവയും നശിച്ച നിലയിലാണ്. പഞ്ചായത്തിന്റെ അനാസ്ഥയിൽ ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി.പ്രകൃതിയോട് നിർദയ മനോഭാവം പുലർത്തുന്ന മെമ്പർമാരുടെ അനാസ്ഥ പ്രകൃതി സ്നേഹികളോടുള്ള വെല്ലുവിളിയാണെന്ന് ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.
keywords-kumbala-panchayth-dyfi
Post a Comment
0 Comments