Type Here to Get Search Results !

Bottom Ad

ബണ്ട്വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍

മംഗളൂരു:(www.evisionnews.in)ബണ്ട്വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍. എസ് ഡി പി ഐ നേതാവായ അഷ്‌റഫ് കലായിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതികളിലൊരാളായ  ദിവ്യരാജ് ഷെട്ടിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ദിവ്യരാജും, ഭരത് എന്നയാളും ചേര്‍ന്നാണ് ഒരു മാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മറ്റു ചിലരുടെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്. കേസില്‍ ബണ്ട് വാള്‍ സ്വദേശികളായ പവന്‍ കുമാര്‍ എന്ന പുണ്ട (24), രഞ്ജിത് (28), അഭിന്‍ റായ് എന്ന അഭി (23), തുമ്പെയിലെ സന്തോഷ് എന്ന സന്തു (23), ശിവപ്രസാദ് എന്ന ശിവു (24) എന്നിവരെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad