ഉദുമ:(www.evisionnews.in) ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ടി.കെ.മൂസയുടെ പേരിൽ തെക്കേക്കര ആസ്ഥാനമായി ഫൗണ്ടേഷൻ രൂപീകരിച്ചു. ജീവകാരുണ്യ - വിദ്യാഭ്യാസ പ്രോത്സാഹനമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ലോഗോ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഫൗണ്ടേഷൻ പ്രസിഡണ്ട് ടി.കെ. അബ്ദുൽ ഖാദറിന് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പതിനഞ്ച് നിർധനർക്ക് പെരുന്നാൾ കിറ്റും മൂന്നു രോഗികൾക്ക് ചികിത്സാ ധന സഹായവും നൽകി.അബ്ദുല്ല മൊയ്തീൻ, മുഹമ്മദ്ക്കുഞ്ഞി താമരക്കുഴി, മഹമൂദ് പുതിയ നിരം, മുനീർ തെക്കേക്കര, അഷറഫ് പുതിയ നിരം, കെ.അബ്ദുല്ലക്കുഞ്ഞി, കെ.പി. മാഹിൻ, യൂസഫ് തെക്കേക്കര, അംജദ് പുതിയ നിരം പ്രസംഗിച്ചു.
keywords-uduma-tk moosa-foundation
keywords-uduma-tk moosa-foundation

Post a Comment
0 Comments