കാസർകോട്(www.evisionnews.in):മൊബൈൽ വ്യാപാരിയെ കടയിൽ കയറി മൂന്നംഗ സംഘം ആക്രമിച്ചു.കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ലാൻഡ് മാർക്ക് സെന്ററിലെ ദുർഗാ ഗണേഷ് മൊബൈൽ ആൻഡ് ഇലക്ട്രോണിക്സ് ഉടമയും സീതാംഗോളി സ്വദേശിയുമായ ഗണേഷി(38) നെയാണ് ആക്രമിച്ചത്. വാഹന
പാർകിംഗുമായി ബന്ധപ്പെട്ടാണ് മൂന്നംഗ സംഘം അതി ക്രൂരമായി മൊബൈൽ വ്യാപാരിയെ മർദ്ദിച്ചത്.കണ്ണിനും പല്ലിനും പരിക്കേറ്റ ഗണേഷിനെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമികൾ വന്ന വാഹനത്തിന്റ നമ്പർ മൊബൈൽ വ്യാപാരികൾ പൊലീസിന് കൈമാറി.സംഭവത്തിൽ കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്ന് മൊബൈൽ ഡീലർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരംഭിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണി വരെ കടകൾ അടച്ച് പ്രതിഷേധിക്കുമെന്നും അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
Post a Comment
0 Comments