Type Here to Get Search Results !

Bottom Ad

സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് താലൂക്ക് ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി


കാസര്‍കോട് :സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് താലൂക്ക് ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി.ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഇസ്മാഈല്‍ (35) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. . ഇസ്മാഈലിന്റെ ഒരു ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിച്ചിരുന്നു. ഈ സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് ഇസ്മാഈല്‍ താലൂക്ക് ഓഫീസില്‍ എത്തിയത്.അഞ്ചു മണിക്ക് മുമ്പായി തന്റെ രേഖ ശരിയാക്കി തന്നില്ലെങ്കില്‍ താലൂക്ക് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു യുവാവ് ഭീഷണി മുഴക്കിയത്. പോലീസ് അറസ്റ് ചെയ്ത യുവാവിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പിന്നീട് കാസർകോട് ജനറൽ   ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

0 Comments

Top Post Ad

Below Post Ad