Type Here to Get Search Results !

Bottom Ad

ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കും; പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കി


ന്യൂഡല്‍ഹി: (www.evisionnews.in)  ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ റെയില്‍വേയുടെ നീക്കം. ഇതിന് പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പുതിയ നിരക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നിരക്ക് വര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്. റെയില്‍വേ ഒരു വ്യവസായ സ്ഥാപനമാണ്. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി കാര്യക്ഷമവും സുരക്ഷിതവുമായ യാത്ര ഒരുക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. നേരിയ യാത്രാക്കൂലി വര്‍ധനവ് മാത്രമേയുണ്ടാകൂവെന്നാണ് പ്രധാനമന്ത്രിയുെട ഓഫിസ് അറിയിച്ചത്. വിഷയത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ തയാറായിരുന്നില്ല. പകരം, ചരക്കുനീക്കത്തിനുള്ള നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്യാറ്. 2013ല്‍ അന്നത്തെ റെയില്‍വേ മന്ത്രി പവന്‍ ബന്‍സാല്‍ ആണ് ഏറ്റവും ഒടുവില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. ക്ലാസുകള്‍ക്ക് ആനുപാതികമായി കിലോമീറ്ററിന് രണ്ടു മുതല്‍ 10 പൈസ വരെയാണ് അന്ന് വര്‍ധിധിപ്പിച്ചത്.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലും തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ യാത്രാക്കൂലി പരിഷ്‌കരിച്ചിരുന്നു. അന്നും സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ജനറല്‍, സ്ലീപ്പര്‍ നിരക്കുകളില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. അതിനിടെ, ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നിലവില്‍ വരുന്നതോടെ എസി, ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് നിരക്കുകളില്‍ 4.5 ശതമാനം മുതല്‍ 5 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad