കൊച്ചി : (www.evisionnews.in) നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് നടത്തുന്ന പുനഃരന്വേഷണം കൂടുതല്‍ വഴിത്തിരിവുകളിലേക്ക്. കേസില്‍ അറസ്റ്റ് ചെയ്തവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിച്ചെന്നു കരുതിയിടത്താണ് പൊലീസിന്റെ പുതിയ നീക്കം. കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപ് നല്‍കിയ പരാതിയിലും പൊലീസ് നടപടി ആരംഭിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനകളും ഭീഷണികളും ചൂണ്ടിക്കാട്ടി എഡിജിപി ബി സന്ധ്യയ്ക്ക് ദിലീപ് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. അമേരിക്കയില്‍ ദിലീപ് ഷോയ്ക്ക് പോകുന്നതിനു മുമ്പ് കോടികള്‍ ചോദിച്ച് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ദിലീപ് പൊലീസിനു കൈമാറി.
നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്ന് തനിക്കെതിരെ വന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ഇതിനു മുമ്പും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവത്തില്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ പലരും ശ്രമിച്ചെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേസിലെ ഈ പുതിയ വഴിത്തിരിവ് യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.
Post a Comment
0 Comments