Type Here to Get Search Results !

Bottom Ad

രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ ജൂണ്‍ 4 ന്


നീലേശ്വരം: സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രങ്ങള്‍ക്ക് സാക്ഷിയായ നിലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജൂണ്‍ നാലിന് തുടക്കമാവും.ശതാബ്ദി ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
      ഞായറാഴ്ച്ച വൈകീട്ട് 6 മണിക്ക് രാജാസ് മൈതാനിയില്‍ തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്റെ അദ്ധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് 5 മണിക്ക് മാര്‍ക്കറ്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ഘോഷയാത്ര ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും.പി കരുണാകരന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വെബ് സൈറ്റ് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജനും.ലോഗോ പ്രകാശനം പ്രമുഖ ശില്പിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കാനായി കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ പി സതീഷ് ചന്ദ്രന്‍,ഹക്കീം കുന്നില്‍,അഡ്വ കെ ശ്രീകാന്ത്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എ വി രാമകൃഷ്ണന്‍,അഡ്വ സി വി ദാമോധരന്‍, കണ്ണൂര്‍ ആര്‍ ഡി ഡി കെ എം മായ,ഡി ഡി ഇ സുരേഷ് കുമാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് എറുവാട്ട് മോഹനന്‍ ,സെക്രട്ടറി വി കെ രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ പി കരുണാകരന്‍, സ്‌ക്കൂള്‍ മാനേജര്‍ ടി സി ഉദയവര്‍മ രാജ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം മഞ്ചുനാഥ പ്രഭു, വ്യാപാരി വ്യവസായി പ്രസിഡണ്ട് പി ദാമോധരന്‍, പി ടി എ പ്രസിഡണ്ട് എം വി ഭരതന്‍,മദര്‍ പി ടി എ പ്രസിഡണ്ട് കെ ഗീതാറാവു,രാജാസ് ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രര്‍ കലാ ശ്രീധര്‍ എന്നിവര്‍ ആശംസ നേരും.  
        ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ സ്വാഗതവും രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഇ വിഷ്ണു നമ്പൂതിരി നന്ദിയും പറയും.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും എടപ്പാള്‍ വിശ്വം നയിക്കുന്ന പയ്യന്നൂര്‍ എസ് എസ് ഓര്‍ക്കസ്ട്രയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേളയും അരങ്ങേറും.ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള  ഈ വര്‍ഷത്തെ ഓണം വാരാഘോഷം ശതാബ്ദിയുടെ ഭാഗമായി ആഗസ്ത്,സപ്തംബര്‍ മാസങ്ങളില്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിദ്യാഭ്യാസ-സാസംസാകാരിക സമ്മേളനം പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുബ സംഗമം വിവിധ കാലാ കായിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഡിസംബര്‍ 22 മുതല്‍ ജനുവരി 8 വരെ രാജോത്സവം അഖിലേന്ത്യ പ്രദര്‍ശനവും ഉണ്ടാകും. ശതാബ്ദിആഘോഷത്തിന്റെ ഭാഗമായി സ്മാരക മന്ദിരം സ്ഥാപിക്കും.  
            1918 ല്‍ നീലേശ്വരം രാജാവായിരുന്ന ടി സി കൃഷ്ണവര്‍മ്മ വലിയ രാജയാണ് രാജാസ് സ്‌ക്കൂള്‍ സ്ഥാപിച്ചത്.അക്കാലത്ത് തെക്കന്‍ കര്‍ണ്ണാടകത്തില്‍ നിന്നും മലബാറിന്റെ വിവിധ മേഖലകളില്‍ നിന്നും പ്രമുഖരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത് രാജാസ് സ്‌ക്കൂളിനെയാണ്.ഇവിടെ നിന്നും പഠിച്ചിറങ്ങിയ നിരവധിപേര്‍  ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉന്നത നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.രാഷ്ട്ര പിതാവ് മഹാത്മജിയുടെ കൈപ്പടയില്‍ എഴുതിയ സന്ദേശം സ്‌ക്കൂളില്‍ നിധി പോലെ സൂക്ഷിക്കുന്നുണ്ട്.സിനിമ, കലാ-കായിക,സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രതിഭകളും രാജാസ് ഹൈസ്‌ക്കൂളില്‍ നിന്നും വളര്‍ന്നു വന്നവരാണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ശതാബ്ദി ആഘോഷം നടത്തുന്നത്.
             വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, സംഘാടക സമിതി ഭാരവാഹികളായ എറുവാട്ട് മോഹനന്‍, വി കെ രാജന്‍, ഡോ. വി സുരേശന്‍, സേതു ബങ്കളം, ടി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad