Type Here to Get Search Results !

Bottom Ad

വ്യാജദൃശ്യം പ്രചരിപ്പിച്ച് മോഡി ആരാധകര്‍ വീണ്ടും 'മാതൃകയായി'; അമേരിക്കയിലെത്തിയ മോഡിക്ക് ലഭിച്ച സ്വീകരണം എന്ന വ്യാജേന ആഘോഷിച്ചത് 2010ലെ ദൃശ്യം


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയ്ക്കായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണ്. ഇരു ലോകനേതാക്കളുടെയും നിലപാടുകള്‍ തമ്മിലുള്ള പൊരുത്തവും സാമാന താത്പര്യങ്ങളും സന്ദര്‍ശനത്തില്‍ പ്രകടവുമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ട്രംപ് വിശേഷിപ്പിച്ചത് ട്രൂ ഫ്രണ്ട് എന്നാണെങ്കില്‍, മോഡിയും ട്വീറ്റില്‍ സന്ദര്‍ശത്തിന്റെ സന്തോഷം പങ്കുവെച്ചു. പക്ഷെ ഇതൊക്കെ കണ്ട് ആഹ്ലാദഭരിതരായ മോഡി ആരാധകര്‍ക്കാണ് യഥാര്‍ത്ഥ അബദ്ധം പറ്റിയത്. മോഡിക്ക് അമേരിക്കയില്‍ ലഭിച്ച സ്വീകരണം എന്ന പേരില്‍ ബിജെപി ആര്‍എസ്എസ് അനുകൂല പേജുകളും മോഡി ആരാധകരും പ്രചരിപ്പിച്ച വീഡിയോ 2010ലെ ദൃശ്യങ്ങള്‍. അതും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ പരേഡിന്റെ ദൃശ്യങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വൈറ്റ് ഹൗസിലേക്കുള്ള ഗംഭീര യാത്ര എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മോഡി ഫോളോവേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പോജാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ 7500ല്‍ അധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. 356,000ല്‍ അധികം പേര്‍ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടു.


ആര്‍എസ്എസ്- രാഷ്ടീയ സ്വയംസേവക് സംഘ് ഫാന്‍സ്, അടല്‍ ബീഹാരി ബാജ്‌പേയ്, നരേന്ദ്ര മോഡി-ട്രൂ ഇന്ത്യന്‍ എന്നീ പേജുകളും വീഡിയോ പോസ്റ്റ് ചെയ്തു.


പക്ഷേ 2010ല്‍ സന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പരേഡിന്റെ ദൃശ്യങ്ങളാണ് മോഡിയുടേതായി ഈ പേജുകള്‍ പ്രചരിപ്പിച്ചത്. ഹോട്ടല്‍ മുറികളില്‍ നിന്നും അജ്ഞാതന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്നേ തരംഗമായിരുന്നു.


അബദ്ധം മനസിലായിട്ടോ എന്ന് വ്യക്തമല്ലെങ്കിലും, ഈ പേജുകള്‍ വീഡിയോ നീക്കം ചെയ്തു. ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ക്കുള്ള കുപ്രസിദ്ധി നിലനില്‍ക്കുമ്പോഴാണ് മോഡി ആരാകര്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതും പിടിക്കപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad