മക്ക: (www.evisionnews.in) ലോകമാകെയുള്ള ഇസ്ലാം വിശ്വാസികളുടെ പുണ്യകേന്ദ്രമായ സൗദി അറേബ്യയിലെ മക്ക മസ്ജിദിനെ ലക്ഷ്യമിട്ട് ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ചുപേര്‍ പോലീസ് ഉദ്യോഗസ്ഥരും നാലുപേര്‍ വിദേശികളുമാണെന്ന് സൗദി ആഭ്യന്തരവകുപ്പ് അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തിലെ അവസാനവെള്ളിയാഴ്ചയായിരുന്നതിനാല്‍ പള്ളിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ തിങ്ങിനിറഞ്ഞിരുന്ന ഇന്നലെ ഉച്ചക്കുശേഷമായിരുന്നു ആക്രമണം നടന്നത്. മക്ക ഗ്രാന്റ് മോസ്‌ക് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മക്കയിലും ജിദ്ദയിലും പോലീസ് നടത്തിയ തെരച്ചിലില്‍ മക്കയിലെ ആക്രമണം സംബന്ധിച്ച് സൂചന കിട്ടിയിരുന്നു. മക്കയിലും ജിദ്ദയിലും പോലീസ് നടത്തിയ തെരച്ചിലില്‍ ഒരു സ്ത്രീയടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേതുടര്‍ന്ന് മക്കയിലെ പള്ളിയിലും പരിസരത്തും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുകയും തെരച്ചില്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് ചാവേര്‍ ആക്രമണം നടന്നത്.
ചാവേര്‍ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിതുടങ്ങുമ്പോള്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ സേന ഇയാളെ വളഞ്ഞതോടെ ഇയാള്‍ വെടിവയ്പ്പ് നടത്തുകയും സേന തിരിച്ചുവെടിവയ്ക്കുകയും ചെയ്തു. ഇതിനിടെ ചാവേര്‍, സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തില്‍ പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഈ ഭാഗത്തുണ്ടായിരുന്ന വിദേശികളടക്കമുള്ള തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
2014 മുതല്‍ ഐഎസ് ആസൂത്രണം ചെയ്യുന്ന സ്ഫോടനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സൗദി അറേബ്യ ഇരയായിക്കൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളാണ് സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ഐഎസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

Post a Comment
0 Comments